If you can't read this blog,please install malayalam font from here use mozilla firefox
“ ഒരു വാക്കെനിക്കായ് നീ നൽകിയാലീന്തപ്പഴം ഒരു പുഞ്ചിരി നിനക്കെന്നുടെ പഞ്ചാമൃതം“

ബാക്കിപത്രം

Buzz It


താപം തളിര്‍ക്കൊന്നൊരീമണല്‍ക്കാട്ടിലെ
വാരാന്ത്യസന്ദര്‍ശനത്തിന്റെ വേളയില്‍
അത്തര്‍മണക്കുന്ന സമ്മാനമൊന്നെനിക്കാ-
ദ്യമായ്ത്തന്നൊരാച്ചേട്ടനെക്കണ്ടു ഞാന്‍.

"പേര്‍ഷ്യ"യിലുദ്യോഗം,പൊന്‍പണമൊത്തിരി"
അമ്മ പറഞ്ഞൊരാക്കാര്യങ്ങളോര്‍ത്തു ഞാന്‍...
"നീ വലുതായിട്ടു ചൊല്ലിടാം,അയല്‍ബന്ധു;
കരയൊന്നു കേറിടാന്‍ കനിയാതിരിക്കുമോ..?

കാലം കൊടുങ്കാറ്റുപോലെ കടന്നു പോയ്..
തൊഴില്‍തേടിയലയുന്ന കൂട്ടത്തിലൊരുവനായ്
ചോദ്യശരങ്ങള്‍ സഹിക്കുവാനാകാതെ
മച്ചകത്തില്‍ത്തന്നെ കാലം കഴിച്ചനാള്‍..

ഭാഗ്യമായ് വന്നൊരീ കര്‍മ്മകാണ്ഡത്തിലേ-
ക്കങ്ങനെ-ഞാനുമിറങ്ങിയന്നീ മണ്ണില്‍
നാളുകളങ്ങനെ പിന്നെയും പിനിട്ടു
നാളയെക്കാത്തിരിക്കുനവനായി ഞാന്‍..

"നീയിവിടെങ്ങിനെ വന്നൂ...? തളര്‍ന്നൊരാ
ശബ്ദമെന്നോര്‍മ്മതന്‍ താള്‍കള്‍ മടക്കവേ..
വേനല്‍ ജ്വലിക്കുന്ന 'ഗല്ലി'ക്കകത്തെ മുറി-
ക്കുള്ളിലേക്കു ക്ഷണിച്ചു പറഞ്ഞയാല്‍..

"നാട്ടിലെ ഞാനല്ല;മുന്‍പിലീക്കാണ്മതും
പൊള്ളും വെയില്‍ പോലെ സത്യമത്രേ
ജീവിതമിങ്ങനെ അക്കരെയിക്കരെ
വേഷങ്ങള്‍ മാറിച്ചവിട്ടിടുന്നു...

"നാം വീടു വിട്ടവര്‍,വാടകമണ്ണിലേ
വാടിത്തളരാന്‍ വിധിക്കപ്പെട്ടോര്‍.
എങ്കിലും സംത്യപ്തിയുണ്മയായ് ശേഷിപ്പൂ
നാട്ടിലെന്‍ മക്കള്‍ ചിരിച്ചിടുമ്പോള്‍..."


ഉഷ്ണം പുകയുന്ന ജീവിതമിങ്ങനെ
വേദാന്തമാക്കിയോരെത്രയെത്ര..?
ഈ സ്വപ്നഭൂമിയില്‍ 'അന്ന'ത്തിനായ് വന്ന
ഞാനെത്ര ഭാഗ്യവാന്‍! ഓര്‍ത്തുപോയി...

എണ്ണ ചുരത്തുന്ന മണ്ണിലീ ജന്മത്തെ
കൂട്ടിക്കിഴിച്ചു കണക്കെടുത്തീടവേ
ജീവിതത്തോടു നാം വാങ്ങിയതെന്തെല്ലാം..?
ഉറ്റോരുമുടയോരുമായ് ബാക്കിയാരെല്ലാം...?

താരകൻ  – (ഞായറാഴ്‌ച, ജൂലൈ 05, 2009)  

നാം വീടു വിട്ടവര്‍,വാടകമണ്ണിലേ
വാടിത്തളരാന്‍ വിധിക്കപ്പെട്ടോര്‍.
എങ്കിലും സംത്യപ്തിയുണ്മയായ് ശേഷിപ്പൂ
നാട്ടിലെന്‍ മക്കള്‍ ചിരിച്ചിടുമ്പോള്‍..." നല്ലകവിത ഈ വരികൾ മനസ്സിലെവിടെയോ ഒന്നു കൊളുത്തിവലിച്ചു..ആശംസകൾ

Sabu Kottotty  – (ഞായറാഴ്‌ച, ജൂലൈ 05, 2009)  

മനോഹരമായ ഒരു പ്രവാ‍സകവിത....
ആശംസകള്‍...

Jayasree Lakshmy Kumar  – (ഞായറാഴ്‌ച, ജൂലൈ 05, 2009)  

"നാം വീടു വിട്ടവര്‍,വാടകമണ്ണിലേ
വാടിത്തളരാന്‍ വിധിക്കപ്പെട്ടോര്‍.
എങ്കിലും സംത്യപ്തിയുണ്മയായ് ശേഷിപ്പൂ
നാട്ടിലെന്‍ മക്കള്‍ ചിരിച്ചിടുമ്പോള്‍..."

നല്ല വരികൾ

എന്‍.മുരാരി ശംഭു  – (തിങ്കളാഴ്‌ച, ജൂലൈ 06, 2009)  

ഒന്നു കണ്ട് പോകാന്‍ സന്മനസ്സ് കാണിച്ച താരകനും കോട്ടോടിമാഷിനും ലക്ഷ്മിക്കും പിന്നെ തലശ്ശേരിക്കും നന്ദി.

ശ്രീഇടമൺ  – (ചൊവ്വാഴ്ച, ജൂലൈ 07, 2009)  

എണ്ണ ചുരത്തുന്ന മണ്ണിലീ ജന്മത്തെ
കൂട്ടിക്കിഴിച്ചു കണക്കെടുത്തീടവേ
ജീവിതത്തോടു നാം വാങ്ങിയതെന്തെല്ലാം..?
ഉറ്റോരുമുടയോരുമായ് ബാക്കിയാരെല്ലാം...?

:)
നന്നായിട്ടുണ്ട്...*

siva // ശിവ  – (ബുധനാഴ്‌ച, ജൂലൈ 08, 2009)  

കാവ്യത്വമുള്ള വരികള്‍...

അരുണ്‍   – (വ്യാഴാഴ്‌ച, ജൂലൈ 09, 2009)  

ആത്മകഥാംശമാണധികവും...എന്താ ശരിയല്ലേ........

എന്‍.മുരാരി ശംഭു  – (വ്യാഴാഴ്‌ച, ജൂലൈ 09, 2009)  

ശരിയാണ്. വായൈച്ചറിഞ്ഞതിന് നന്ദി,അരുണ്‍

വെള്ളെഴുത്ത്  – (വെള്ളിയാഴ്‌ച, ജൂലൈ 10, 2009)  

കൊള്ളാം, ലയാനുവിദ്ധമായ വരികള്‍..എങ്കിലും ആ സ്കൂള്‍ കേരളാസ്റ്റേറ്റു വിട്ട് സി ബി എസ് സി ആയല്ലോ ! അതും ഒരു ദുഃഖകാരണം തന്നെ.

എന്‍.മുരാരി ശംഭു  – (ശനിയാഴ്‌ച, ജൂലൈ 11, 2009)  

വെള്ളെഴുത്തിന്
സത്യം തന്നെ.അങ്ങനെ...... ഒക്കെ ദു:ഖം തന്നെ
നന്ദി

വയനാടന്‍  – (ശനിയാഴ്‌ച, ജൂലൈ 11, 2009)  

മനോഹരമായിരിക്കുന്നു.
ഒരുപാടു പേർക്കു പറയാനുള്ളത്‌ താങ്കൾ ഒറ്റയ്ക്കു പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ അക്ഷരങ്ങളെ അനുഗ്രഹിക്കാം, നിരാകരിക്കാം....
 
എന്തെങ്കിലും നാലു വാക്കുകളോതുക ......

chintha.com
ജാലകം
Creative Commons License
തനിമThanima by murari sambhu is licensed under a Creative Commons Attribution-Noncommercial 2.5 India License.
Based on a work at murari-thanima.blogspot.com.
Permissions beyond the scope of this license may be available at http://murari-thanima.blogspot.com/.

  © Template Designed by murarisambhu@gmail.com

Back to TOP