കേരളാ ബഡ്ജറ്റ്-2010
“കൊടുവെയില്‍ തട്ടുമ്പോള്‍ ഒരു പറ നെല്ലിനു മലരു പൊരിക്കാവുന്ന കഷണ്ടി“യുമായി ബഹുമാനപ്പെട്ട ധനമന്ത്രി മാളോര്‍ക്കെല്ലാം ആശ്വാസത്തിന്റെ പെട്ടിയുമായി ക്യത്യസമയത്തിന് നിയമസഭയില്‍ ഹാജരായി.ബഗുമാനപ്പെട്ട സ്പീക്കര്‍ ആചാരങ്ങളോടെ എത്തിച്ചേര്‍ന്നു.കൂവാനും അലയ്ക്കാനും ആര്‍ത്തിരമ്പാനുമുള്ള സന്നാഹങ്ങളുമായി പ്രതിപക്ഷവും എത്തിച്ചെര്‍ന്നു.ധനമന്ത്രി തന്റെ ഈ കാലയളവിലെ അവസാനബഡ്ജറ്റ് വായന ആരംഭിച്ചു.ജ്നപ്രിയസര്‍ക്കാരിന്റെ ജനകീയനായമന്ത്രി-ജനോപകാരപ്രദമായ ബഡ്ജറ്റ്!! പുറത്ത് മൂന്ന് കോടിയോളം ജനങ്ങള്‍ കണ്ണും കാതും കൂര്പ്പിച്ചിരുന്നു.റേഡിയോകളും ചാനലുകാരും സാമ്പത്തികവിദഗ്ദരെ നിരത്തി.മന്ത്രി തുടര്‍ന്നു.........
‘രുദ്രാക്ഷത്തിനും വിഭൂതിയ്ക്കും ജപമാലയ്ക്കും നികുതി ഇളവ്”
പോരേ....കേരളജനതയ്ക്കിതില്‍ക്കൂടുതല്‍ എന്തു വേണം.
ഭക്തിക്കുള്ള ഡിമാന്റ് കണ്ടിട്ടു മാത്രമല്ല,ഈ ഇളവ്.
സ്വന്തം പാര്‍ട്ടിയില്‍ നിന്നും പോയ മനോജിനും ശിവരാമനും പണ്ടെ പടി കടന്ന അബ്ദുള്ളക്കുട്ടിക്കും പിറകേ ഇനി ആര്‍ക്കെങ്കിലും പോക്ന്‍ താല്പര്യം ഉണ്ടെങ്കില്‍ അവര്‍ക്ക് ഒരു ആശീര്‍വാദം കൂടിയാണിത്.
പിന്നെ “കേരളീയര്‍ രുദ്രാക്ഷവും കഴുത്തിലീട്ട് വിഭൂതിയണിഞ്ഞ് ജപമാലയും കൈയിലേന്തി പാഹി പാഹി ജപിച്ചു നടന്നോ..വല്ല കാശിക്കോ രാമേശ്വരത്തിനോ...അല്ലാതെ വേറൊന്നും തരാന്‍ വോട്ട് ചെയ്ത് ജയിപ്പിച്ചു വിട്ടവരേ,തല്‍ക്കാലം നിവ്യത്തിയില്ല...”എന്നല്ലേ ഭംഗ്യന്തരേണ ബഹു: ധനമന്ത്രി നമ്മോടു പറഞ്ഞത്.