പ്രവാസിയുടെ ക്രിസ്മസ് ആശംസ..........
"നീയോ അനനന്യനാകുന്നു.
നിന്റെ സംവത്സരങ്ങള്‍ അവസാനിക്കുന്നുമില്ല."
വീണ്ടും ഒരു ക്രിസ്തുമസ്സ് കൂടി.....
പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയേശുവും ധ്യാനനിരതരായി അടുത്തു നില്‍ക്കുന്ന മനുഷ്യരും ,മാലാഖമാരുമൊക്കെ ഒരിക്കല്‍ക്കൂടി നമ്മുടെ മനസ്സില്‍ നിറനിലാവായ് തെളിയുന്നു.
ത്യാഗത്തിന്റേയും സ്നേഹത്തിന്റേയുമൊക്കെ ഈ ദൂതൻ ഭൂമിയിലേക്കിറങ്ങി വന്നിട്ട് രണ്ടായിരത്തി എട്ടാണ്ടാകുന്നു.
ലോകം മുഴുവൻ ക്രിസ്തുമസ്സ് ദീപങ്ങള്‍ ! വിട്ടുപോന്ന നാടിനേയും വീടിനേയും കുറിച്ചുള്ള ഓർമ്മകളുടെ വിഷാദച്ഛായയില്‍ ക്രിസ്മസ് സമുചിതമായിത്തന്നെ ആഘോഷിക്കുന്നു.അവന്റെ ആത്മാവിന്റെ പ്രാർഥനാമന്ത്രങ്ങൾ സന്ദേശങ്ങളായി വേണ്ടപ്പെട്ടവർക്കൊക്കെയും വരമൊഴിയായി എത്തിച്ചേരുന്നു.
സമദ്ധിയുടെ തീരത്തേക്ക് സാമ്പത്തിക സുരക്ഷയുടെ സ്വപ്നങ്ങളുമായി ചേക്കേറുന്ന പ്രവാസിക്ക് ക്രിസ്തുമസ്സിന്റേയും മറ്റും ഒത്തുചേരലുകള്‍ നഷ്ടമാകുമ്പോഴും ഓർമ്മകളുടെ പൂമരത്തണലുകല്‍ അവന്റെ പ്രക്ഷുബ്ധമനസ്സിനെ പ്രശാന്തമാക്കുന്നു.
പക്ഷേ.....
"നിന്നേപ്പോലെ നിന്റെ അയൽക്കാരനേയും സ്നേഹിക്കാന്‍" ഞങ്ങളെ പഠിപ്പിച്ച ദൈവവപുത്രാ ...അങ്ങൊരിക്കല്‍ക്കൂടി ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിച്ചാലും.....
"ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല,ഇവരോട് പൊറുക്കേണമേ.."
പരസ്പരം കലഹിച്ചും കൊന്നും വീട്ടുകാരെ നിരാലംബദു:ഖത്തിലേക്ക് തള്ളിയിട്ടും,തീവ്രവാദപ്രവർത്തനങ്ങളിലും വിധ്വംസാത്മകപ്രവർത്തനങ്ങളിലും ഏര്‍പ്പെട്ടും ഒരു നാടിന്റെ മുഴുവൻ ശാപസന്തതികളാകുമ്പോൾ ....
നമുക്ക് അത്മാര്‍ഥമായി പ്രാര്‍ഥിക്കാം-"സന്മനസ്സുള്ളവർക്ക് സമാധാനം'.
വിശ്വസ്നേഹത്തിന്റെ ദുന്ദുഭി മുഴക്കിക്കൊണ്ട് വീണ്ടും വരുന്നു ക്രിസ്തുമസ്സ്.
നമ്മുടെ പാപക്കറകളൊക്കെയും നാം കഴുകിക്കളയേണ്ടിയിരിക്കുന്നു.
അന്ന്....................
ഗാഗുല്‍ത്ത മലമുകളിലെ ചുടുചോരയില്‍ കുതിര്‍ന്ന ,ആ മരക്കുരിശില്‍ ഉയര്‍ന്നുകേട്ട കരുണയുടെ തിരുഹ്യദയത്തുടിപ്പ്.വ്യശ്ചികകുളിരിന്റെ മൂടാപ്പ് തുളച്ച് ഇന്ന് നമ്മുടെ കാതിലെത്തുന്നു.ഒരു വട്ടം കൂടി...-രണ്ടായിരത്തില്‍പ്പരമാണ്ടിന്റെ കോടമഞ്ഞ് വകഞ്ഞു മാറ്റി വീണ്ടും ക്രിസ്തുമസ്സ്.!
ഇങ്ങു താഴെ കാല്‍ച്ചുവട്ടിലെ പുല്‍ക്കൊടിതൊട്ട് അങ്ങു മേലെ കണ്ണെത്താദൂരത്തെ നക്ഷത്രകോടികളില്‍ വരെ ഒരേ താളത്തിലുയര്‍ന്ന ആ മഹാസ്പന്ദനത്തിന്റെ ദിവ്യചൈതന്യത്തില്‍ നമുക്കു മുങ്ങാം;സാന്താക്ലോസ്സിനും ക്രിസ്മസ് ദീപങ്ങൾക്കും സ്നേഹം നിറച്ച മനസ്സുകള്‍ക്കുമൊപ്പം.............
അങ്ങനെ നമുക്കും നല്ല ശമരിയാക്കാരാകാം.
നസറേത്തിലെ(അവിടത്തന്നല്ലേ ഭഗവാനേ)ആശാരി ചെക്കന്റെ ജന്മദിനം കൊണ്ടാടുന്ന ഈ ക്രിസ്തുമസ് വേളയില്‍ ഏവര്‍ക്കും ക്രിസ്തുമസ് നവവത്സരാശംസകള്‍ !!!
;)
തിരിച്ചും ക്രിസ്തുമസ്
പുതുവല്‍സര ആശംസകള്‍....